പരാതി പരിഹാരം
തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ
1.തദ്ദേശ ഒംബുഡ്സ്മാൻ
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുരുപയോഗം, കർത്തവ്യവിലോപം എന്നിവയെക്കുറിച്ച് പരാതി നൽകാനുള്ള ഉയർന്ന ജുഡീഷ്യൽ സംവിധാനമാണ് തദ്ദേശ ഒംബുഡ്സ്മാൻ. ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള വ്യക്തിയാണ് ഇതിന്റെ തലവൻ.
2.തദ്ദേശ ട്രൈബ്യൂണൽ
പഞ്ചായത്ത് ഭരണസമിതിയോ സെക്രട്ടറിയോ എടുക്കുന്ന തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയവയ്ക്കെതിരെ അപ്പീൽ നൽകാനുള്ള കോർട്ട് സംവിധാനമാണ്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.
3. മുഖ്യമന്ത്രിയുടെ പോർട്ടൽ CMO PORTAL
പഞ്ചായത്ത് സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം അല്ലെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിക്കും. പരാതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
4. 4. കെ-സ്മാർട്ട് പോർട്ടൽK-SMART CITIZEN PORTAL
തദ്ദേശ വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനമാണിത്. പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാനും Track Status പരിശോധിക്കാനും കഴിയും.
5. വിജിലൻസ് വിഭാഗം
പഞ്ചായത്ത് ഓഫീസുകളിൽ നടക്കാൻ സാധ്യതയുള്ള കൈക്കൂലി ആവശ്യപ്പെടൽ, സാമ്പത്തിക ക്രമക്കേട്, സർക്കാർ ഫണ്ട് ദുരുപയോഗം തുടങ്ങിയവയ്ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നേരിട്ട് പരാതി നൽകാം.