പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം
ഇടനാട് ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ മൂന്നു തരമായി തിരിക്കാം. ഉയർന്ന കുന്നിൽ പ്രദേശം ചരിവു ഭൂമികൾ, നെല്പാട സമതലങ്ങൾ എന്നിങ്ങനെ.
മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നരിവേലി കുന്നുംപുറവും മണ്ണിയങ്കുന്നും അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന വട്ടുകുളങ്ങര ഭാഗവുമാണ് പഞ്ചാ യത്തിലെ ഉയർന്ന പ്രദേശങ്ങൾ. കൂടാതെ രണ്ട്, മൂന്ന് വാർഡുകളിലായുള്ള പാരിയകുന്ന്, നാലാം വാർഡിലെ പുറത്തേക്കുന്ന്, ഇടയ്ക്കാട്ടുവേലി എന്നി വയും ആറാം വാർഡിലെ നടുവിലെ കുന്നും ഏഴാം വാർഡിലെ നടയ്ക്കാം കുന്നുമാണ് മറ്റ് ഉയർന്ന പ്രദേശങ്ങൾ. ഈ പ്രദേശങ്ങളെല്ലാം തന്നെ മുൻകാലത്ത് കാടുകളായിരുന്നു. ഉയർന്നു വളരുന്ന വൻമരങ്ങളാലും, വള്ളിക്കെട്ടുകളാലും നിറഞ്ഞ ഈ പ്രദേശങ്ങ ളിൽ പല വന്യജീവികളും പാർത്തിരുന്നു. പഞ്ചായത്തിന്റെ ഈ കുന്നുകളുടെ മുകൾഭാഗം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്ന് കൃഷിഭൂമികളായി മാറിയിട്ടുണ്ട്. ജനസാന്ദ്രത വർദ്ധിച്ചതും, കുടുതൽ അദ്ധ്വാനശീലരായ കൃസ്ത്യാനികളുടെ ആഗമനവുമാണ് ഈ പ്രദേശങ്ങൾ കൃഷിഭൂമിയായി മാറുവാൻ പ്രധാന കാരണം. ആ കാലങ്ങളിലെ പ്രധാ നകൃഷി അവിടെ മരിച്ചീനി (കപ്പ) ആയിരുന്നു. കപ്പ കൃഷി കിടങ്ങൂർ ഗ്രാമത്തിലെ എറ്റവും പ്രാധാന കൃഷിയായിരുന്നു അന്ന്. എന്നാൽ ഇന്ന് ഈ ഉയർന്ന പ്രദേശങ്ങളിലൊന്നും തന്നെ കപ്പക്കൃഷിയില്ല. റബ്ബർ കൃഷി ആ സ്ഥലങ്ങളെല്ലാം കയ്യേറിയിരിക്കുന്നു. കൂടുതൽ ഭാഗവും വെട്ടുകല്ല് നിറഞ്ഞ ചുവന്നമണ്ണാണ്. വൻ വൃക്ഷങ്ങൾ നിറഞ്ഞു നിന്നി രുന്നതിനാൽ മണ്ണിന് ജലസംഭരണശേഷി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് നഷ്ടപ്പെടുകയും, കൂടുതൽ ജലം ആവശ്യമുളള റബ്ബർ മരങ്ങൾ നിറഞ്ഞതോടെ ഈ പ്രദേശങ്ങളെല്ലാം രൂക്ഷമായ ജല ദൗർലഭ്യം നേരിടുകയുമാണ്. ജനസാന്ദ്രത വർദ്ധിച്ചതോടെ ജല ത്തിന്റെ ഉപയോഗവും വർദ്ധിച്ചു. റബ്ബറിനോടൊപ്പം മറ്റ് ഫലവൃക്ഷങ്ങളും, ചെറുകുപ്പുകൃഷികളും വ്യാപിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരമാർഗ്ഗം.
പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും (ഏതാണ്ട് 60%) മുൻപറഞ്ഞ കുന്നിൽ പ്രദേശങ്ങളുടെ ചരിവു പ്രദേശങ്ങളാണ്. എല്ലാ ഉയർന്ന പ്രദേശങ്ങളുടേയും നാലുവശത്തേക്കും സാവധാനം ചെരിഞ്ഞ ഭൂവിഭാഗ മാണുള്ളത്. വളരെ ഫലപുഷ്ടിയുള്ള കറുത്തമണ്ണാണ് മിക്ക പ്രദേശത്തും കാണപ്പെടുക. ഈ പ്രദേശങ്ങൾ പഞ്ചായത്തിന്റെ ഉള്ളിലേക്ക് അവസാനിക്കുന്ന ഭാഗ ത്തുകൂടി മീനച്ചിലാറ് കടന്നു പോകുന്നു.
നമ്മുടെ ഗ്രാമത്തിന്റെ സമ്പൽസമൃദ്ധിക്കും, ജനങ്ങളുടെ ജീവിതായോധനത്തിനും ഏറ്റവും കൂടുതൽ ഉപകരിച്ചിരുന്നത് ഈ പ്രദേശവും ഇവിടുത്തെ കാർഷികോല്പന്നങ്ങളുമാണ്. ഇന്ന് ഈ പ്രദേശത്തിന്റേയും 80%-ൽ അധികം ഭാഗം (ചെറുകിട റബ്ബർ) റബ്ബർ കൊണ്ട് നിറഞ്ഞിരിക്കുന്നു. മറ്റ് മരങ്ങൾ വെട്ടി നീക്കപ്പെടുകമൂലം ഈ പ്രദേശവും ഇന്ന് ജല ദൗർല ഭ്യം നേരിടുകയാണ്. കൂടാതെ മണ്ണൊലിപ്പ് ഭീഷണി യേയും നേരിടുന്നു. ഭൂമിയെ തട്ടുകളായി തിരിച്ച് മണ്ണിൽ ജലം സംഭരിക്കുവാൻ, ഓരോ പുരയിടത്തിനും ഭീമമായ തുക മുടക്കി ഉറപ്പുള്ള കയ്യാലകൾ തീർക്കുകമാത്രമാണ് ഇതിന് പ്രതിവിധി.
കുന്നിൽ പ്രദേശങ്ങളും, ചെരിവുപ്രദേശങ്ങളും കഴിച്ചാൽ ബാക്കി വരുന്ന 10% ഭൂമി നെല്പാടങ്ങളാ യിരുന്നു. മീനച്ചിലാറിന്റെയും അതിൽ പതിക്കുന്ന വിവിധ തോടുകളുടെയും സഹായത്താൽ ഈ പ്രദേ ശങ്ങളിൽ ആണ്ടിൽ രണ്ടു പ്രാവശ്യം കൃഷിചെയ്തി രുന്നു. നെല്ല് കൂടാതെ എള്ള്, ഉഴുന്ന്, പയറ് മുതലായവയും, വിളവെടുപ്പിനുശേഷം പച്ചക്കറികളും പ്രത്യേകിച്ച് വെള്ളരി, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്തിരുന്നു. എന്നാൽ പാടങ്ങളും സമതലങ്ങളും ഇഷ്ടിക നിർമ്മാണത്തിനുപയോഗിച്ചതോടെ വളരെയേറെ പ്രദേശത്ത് നെൽകൃഷി അവ സാനിച്ചു. കൂടാതെ പുതിയ റോഡുകളും ഭവനങ്ങ ളും ഈ പ്രദേശങ്ങളിലെ ജലനിർഗമന മാർഗ്ഗങ്ങളെ അടച്ചുകളഞ്ഞതിനാൽ അവശേഷിച്ച സ്ഥലങ്ങളിലും ഒരുപ്പൂകൃഷി മാത്രമായി തീർന്നിരിക്കുന്നു. നെൽകൃഷി നമ്മുടെ ഗ്രാമത്തിൽ ഇന്ന് നഷ്ടമാണ്. ഇതും സാങ്കേ തികമായ മറ്റ് പലകാരണങ്ങലും നെൽകൃഷിക്കാർ നിരാശരും വിമുഖരുമായി കാണപ്പെടുന്നു. പ്രധാന ജലസ്രോതസ്സുകൾ മീനച്ചിലാറും അതിന്റെ പോഷകനദികളോ തോടുകളോ ഉൾപ്പടുന്ന ജലസഞ്ചയമാണ്. കൂടാതെ കുളങ്ങൾ, കിണറുകൾ, ചാലുകൾ എന്നിവയും ജലസ്രോതസ്സുകളാണ്.